കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വഴിയോരം മോടി പിടിപ്പിക്കല്‍ പരിപാടിയ്ക്ക് തുടക്കമായി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വഴിയോരം മോടി പിടിപ്പിക്കല്‍ പരിപാടിയ്ക്ക് തുടക്കമായി.
കണ്ടാണശ്ശേരി ഗ്രാമീണ വായനശാല പരിസരത്ത് നടന്ന ചടങ്ങില്‍ വഴിയോരം മോടിപിടിപ്പിക്കലിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ജി പ്രമോദ് നിര്‍വ്വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍ പഞ്ചായത്ത് അംഗങ്ങളായ പി.കെ. അസീസ്, കെ.കെ. ജയന്തി, ഷീബ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല ഭാരവാഹികള്‍. പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒരു ലക്ഷം രൂപ ചെലവഴിച്ച്. അരിയന്നൂര്‍ മൈത്രി റോഡ് മുതല്‍ പാരീസ് റോഡ് പാലം വരെയാണ് വഴിയോരം മോടി പിടിപ്പിക്കല്‍ പദ്ധതി നടപ്പാക്കുന്നത്.

ADVERTISEMENT