കോട്ടപ്പടി സെന്റ് ലാസ്സേഴ്‌സ് ദൈവാലയത്തില്‍ അഖണ്ഡ ജപമാല മാസാചരണത്തിന്റെ ഭാഗമായി ജപമാല റാലി നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പുഷ്പാലംകൃതമായ തേരില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരു സ്വരൂപവും വഹിച്ചുകൊണ്ടുള്ള ജപമാല പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച്
തമ്പുരാന്‍ പടി സെന്റര്‍ ചുറ്റി പള്ളിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് സിസ്റ്റര്‍.നിര്‍മ്മല്‍ മരിയ എഫ്.സി.സി സന്ദേശം നല്‍കി.



