സ്‌കൂള്‍ ബസ് ടോറസ് ലോറിക്ക് പുറകിലിടിച്ചു; വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്ക്

ചാവക്കാട് മണത്തലയില്‍ സ്‌കൂള്‍ ബസ് ടോറസ് ലോറിക്ക് പുറകിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു. ഒരുമനയൂര്‍ നാഷണല്‍ഹുദാ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ സ്‌കൂള്‍ ബസ് ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചാവക്കാട് ടോട്ടല്‍ കെയര്‍, മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT