വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളില്‍ യുറീക്ക, ശാസ്ത്രകേരളം മാസികകള്‍ വിതരണം നടത്തി. കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ശാസ്ത്ര പ്രസീദ്ധീകരണങ്ങളുടെ വിതരണം നടത്തിയത്. കൂനംമൂചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.ജെ. ബിജു പുസ്തകള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിഷത് മേഖല കമ്മറ്റിയംഗങ്ങളായ പി.കെ.രാജന്‍ മാസ്റ്റര്‍, എം.ആര്‍ വര്‍ഗ്ഗീസ്, പ്രധാന അധ്യാപിക ബീന ടീച്ചര്‍, പരിഷത്ത് ചൂണ്ടല്‍ യൂണിറ്റ് സെക്രട്ടറി സൂര്യദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT