ചാവക്കാട് തീരത്ത് മുട്ടയിടാനെത്തി കടലാമ

ചാവക്കാട് തീരത്ത് സീസണിലെ ആദ്യ കടലാമ മുട്ടയിടാനെത്തി. തിങ്കളാഴ്ച രാത്രിയിലാണ് കടപ്പുറം വെളിച്ചണ്ണപ്പടിയില്‍ വേലിയേറ്റത്തില്‍ ഉണ്ടായ മണല്‍ തിട്ടയില്‍ കടലാമ മുട്ടയിടാനെത്തിയത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് സൂര്യ കടലാമ സംരക്ഷണ സമിതി പ്രവര്‍ത്തകരായ പി.എ.സെയ്ദുമുഹമ്മദ്, പി.എ.നസീര്‍, കെ.എസ്. ഷംനാദ്, കെ.എ.റൗഫ്, തുടങ്ങിയവരെത്തി മുട്ടകള്‍ പുത്തന്‍ കടപ്പുറം സൂര്യ കടലാമ ഹാച്ചറിയിലേക്ക്മാറ്റി. 100 മുട്ടകള്‍ ഉണ്ടായിരുന്നു. ഈ സീസണില്‍വൈകിയാണ് കടലാമ മുട്ടയിടാനെത്തിയത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വേലിയേറ്റം മൂലം
കടലാമകള്‍ മുട്ടയിടാനായിവരുന്നത് വൈകുന്നുണ്ട്. കഴിഞ്ഞ സീസണില്‍ 74 കടലാമകളാണ് സൂര്യ കാലാമ സംരക്ഷണ പ്രദേശത്ത് മുട്ടയിടാനെത്തിയത്.

ADVERTISEMENT