മാനന്തവാടിയിൽ ഒമ്പത് വയസ്സുകാരിയെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നു

മാനന്തവാടിയിൽ കാണാതായ ഒമ്പത് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലവസ്ഥ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്.

ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആൺ സുഹൃത്തായ ദിലീഷിന്‍റെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ടാമത്തെ കുട്ടിക്കായുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.

ADVERTISEMENT