പാവറട്ടി പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ രണ്ടാം ഘട്ടം വിതരണം നടത്തി. പ്രസ് ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍എ ഡയാലിസിസ് രോഗികള്‍ക്കുള്ള കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. പ്രസ് ഫോറം പ്രസിഡണ്ട് ടി.ടി മുനേഷ് അധ്യക്ഷനായി. ബിജോയ് പെരുമാട്ടില്‍, എന്‍.ജെ.ലിയോ, ജോഷി വാഴപ്പിള്ളി, അഫ്സല് പാടൂര്‍ വര്‍ഗീസ് പാവറട്ടി, എന്നിവര്‍ സംസാരിച്ചു. 100 രോഗികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ കൂപ്പണ്‍ വിതരണംനടത്തുന്നത്.