സെമിനാര്‍ സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റ് 2025-26 എന്ന വിഷയമായി ബന്ധപ്പെട്ട് ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗുരുവായൂര്‍ കെ ദാമോദരന്‍ സ്മാരക ഹാളില്‍ വെച്ച് നടത്തിയ പരിപാടിബിജെപി സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ല പ്രസിഡന്റ് അഡ്വാക്കറ്റ് നിവേദിത സുബ്രഹ്‌മണ്യം അധ്യക്ഷത വഹിച്ചു. ജി എസ് ടി ടാക്‌സ് കണ്‍സല്‍ട്ടന്റ് അഡ്വ. രണേഷ് ഗോപാലന്‍ ബജറ്റിനെക്കുറിച്ച് സംസാരിച്ചു. കെ.ആര്‍.അനീഷ്, അനീഷ് ഇയ്യാല്‍, രാജന്‍ തറയില്‍, ധന്യ രാമചന്ദ്രന്‍, ഐ.എന്‍. രാജേഷ്,ഇ.ചന്ദ്രന്‍, അനില്‍ മഞ്ചറമ്പത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT