വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

വിശ്വാസ പരിശീലനം മറ്റം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ഏറെ സംഘര്‍ഷഭരിതമായ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് ശരിയായ ദിശാബോധം നല്‍കാന്‍ ഈ കാലഘട്ടത്തിലെ മാതാപിതാക്കള്‍ സജ്ജരാകേണ്ടതിന് ശക്തമായ ആത്മീയ അടിത്തറയിന്മേല്‍ ആധുനിക പാരന്റിങ് സംവിധാനങ്ങളില്‍ പരിശീലനം നേടാനായി ഒരുക്കിയ സെമിനാറിന്റെ ഉദ്ഘാടനം വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ നിര്‍വഹിച്ചു.

തുടര്‍ന്ന് നടന്ന ക്ലാസുകള്‍ക്ക് ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, ഡോ. ടോണി ജോസഫ്, പി.എ.ജീസണ്‍ ജേക്കബ് ,എ.ജെ. നീനു, ആല്‍ബര്‍ട്ട് ക്രിസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സഹ വികാരി ഫാ. ഫ്രാങ്കോഫ്രോണിസ് ചെറുതാണിക്കല്‍, പ്രിന്‍സിപ്പാള്‍ വി കെ ജോര്‍ജ്, പി ടി എ പ്രസിഡണ്ട് സി .എല്‍. ആന്റണി, വിശ്വാസ പരിശീലകര്‍, പി. ടി. എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇരുന്നൂറ്റന്‍പതോളം മാതാപിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.സ്‌നേഹവിരുന്നും ഉണ്ടായി.

ADVERTISEMENT