ജില്ലാതല പച്ചത്തുരുത്ത് പുരസ്‌കാരം ശ്രീകൃഷ്ണ കോളേജിന്

ജില്ലാതല പച്ചത്തുരുത്ത് പുരസ്‌കാരം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പുരസ്‌കാരത്തിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 16ന് തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌കാരം കോളേജ് പ്രിന്‍സിപ്പല്‍ ഏറ്റുവാങ്ങും.

 

ADVERTISEMENT