മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. മഹാദേവനെ വണങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാദേവനും മഹാവിഷ്ണവിനും ലക്ഷാര്‍ച്ചനയും തുടര്‍ന്ന് മഹാദേവന് ഭസ്മാഭിഷേകവും നടത്തി. നാഗക്കാവില്‍ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന നാഗപ്പാട്ടിനും നാവോര്‍പ്പാട്ടിനും ശിവരാത്രിയോടെ സമാപനമായി.

പ്രസാദ ഊട്ടില്‍ 3000ത്തിലധികം ഭക്തര്‍ പങ്കെടുത്തു. നടരാജ മണ്ഡപത്തില്‍ പി.സി.സി ഇളയത്തിന്റെ ശിവരാത്രി മഹാത്മ്യം പ്രഭാഷണം മണലൂര്‍ തുള്ളല്‍ കളരിയുടെ കല്ല്യാണ സൗഗന്ധികം ഓട്ടന്‍ തുള്ളല്‍ , കോമത്ത് നാരായണ പണിക്കരുടെ നേതൃത്വത്തില്‍ സമൂഹാര്‍ച്ചന, പല്ലശന മുരളിയും സംഘവും അവതിരിപ്പിച്ച തിരുനടയ്ക്കല്‍ പഞ്ചവാദ്യം, രഹ്ന മുരളിയുടെ മോഹിനിയാട്ടം, ഗുരുവായൂര്‍ ക്ഷേത്ര കലാനിലയത്തിന്റെ ബാണയുദ്ധം കൃഷ്ണനാട്ടം കളി എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT