മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മത്തവിലാസം കൂത്തോടെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ രാവിലെ സൂത്രധാരന്റെ പുറപ്പാടോടെയായിരുന്നു കൂത്തിന്റെ ആരംഭം. സൂത്രധാരന്റെ വേഷത്തില്‍ കലാമണ്ഡലം സംഗീതും മിഴാവില്‍ രാമചന്ദ്രനും പാട്ടില്‍ ദേവി ഇരിങ്ങാലക്കുടയും ഇടക്കയില്‍ രാമചന്ദ്ര മാരാരും പങ്കെടുത്തു. വെള്ളിയാഴ്ച മുതല്‍ ക്ഷേത്രത്തിന് പുറത്ത് നടരാജ മണ്ഡപത്തില്‍ ഭക്തി പ്രഭാഷണം, അഷ്ടപദി കച്ചേരി, കേരള കലാമണ്ഡലംഅവതരിപ്പിക്കുന്ന കിരാതം കഥകളി എന്നിവ അരങ്ങേറും. ശിവരാത്രി ദിവസം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാദേവനും മഹാവിഷ്ണുവിനും ലക്ഷാര്‍ച്ചന, മഹാദേവന് ഭസ്മാഭിഷേകം, പി.സി.സി. ഇളയതിന്റെ ഭക്തി പ്രഭാഷണം, നൃത്തനൃത്യങ്ങള്‍, ഓട്ടന്‍ തുള്ളല്‍, തിരുനടയ്ക്കല്‍ പഞ്ചവാദ്യം സമൂഹാര്‍ച്ചന എന്നിവ നടക്കും. രാത്രി ഗുരുവായൂര്‍ ക്ഷേത്രകലാനിലയത്തിന്റെ ബാണയുദ്ധം കൃഷ്ണനാട്ടം കളിയും ഉണ്ടാകും.

 

 

ADVERTISEMENT