രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ സമര പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണത്തിനു തുടക്കം കുറിച്ചു. പടിഞ്ഞാറെ നട സെന്ററില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആര്.മണികണ്ഠന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഒപ്പ് ശേഖരണ സദസ്സ് കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാര്‍ പ്രഥമ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അരവിന്ദന് പല്ലത്ത്, ആര്.രവികുമാര്‍, കെ.പി. ഉദയന്‍, ശശി വാറണാട്ട്, സി.എസ്.സൂരജ്, ബാലന് വാറണാട്ട്, ഷൈലജ ദേവന്, കെ.പി.എ.റഷീദ്, ശശി വല്ലാശ്ശേരി, പ്രിയാ രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.