ശിവപത്മം പുരസ്‌കാരം പുനലൂര്‍ സോമരാജിന്

ഗുരുവായൂര്‍ നായര്‍ സമാജം നല്‍കുന്ന ശിവപത്മം പുരസ്‌കാരത്തിന് പത്തനാപുരം ഗാന്ധിഭവന്‍ ട്രസ്റ്റി പുനലൂര്‍ സോമരാജിനെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജസ്റ്റിസ് ആര്‍. ഭാസ്‌ക്കരന്‍, ഡോ. ഡി.എം. വാസുദേവന്‍, സ്വാമി ഉദിത് ചൈതന്യ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്. ഫലകം, പ്രശസ്തിപത്രം, മാതൃദക്ഷിണയായി 10001 രൂപ, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് ആറിന് മമ്മിയൂര്‍ കൈലാസം ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ജസ്റ്റിസ്. പി. സോമരാജന്‍ പുരസ്‌കാരം നല്‍കും.

ADVERTISEMENT