ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി. പ്രസിഡണ്ടും മുന്‍ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന സി.എന്‍.ബാലകൃഷ്ണന്റെ ആറാം ചരമവാര്‍ഷികം ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഇതോടനുബന്ധിച്ച് ചായച്ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മുന്‍ ബ്ലോക്ക് പ്രസിഡണ്ട് ആര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍, ബ്ലോക്ക് ഭാരവാഹികളായ എം.ബി.സുധീര്‍, പി.കെ രാജേഷ് ബാബു, കെ.ജെ.ചാക്കോ, എം.എസ് ശിവദാസ് , പി.ലോഹിതാക്ഷന്‍, ശിവന്‍ പാലിയത്ത്, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കര്‍, കോണ്‍ഗ്രല്ല്ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് ഓ കെ ആര്‍ മണികണ്ഠന്‍, വി.കെ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.