വെന്മേനാട് എംഎഎസ്എം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലമുറ സംഗമം നടത്തി

വെന്മേനാട് എംഎഎസ്എം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലമുറ സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ച ചടങ്ങ് സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകന്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി എ.വി.എം. ഉണ്ണി ഒരുക്കിയ, വിദ്യാലയത്തിന്റെ ആറു പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രാവശേഷിപ്പുകളുടെ ദൃശ്യാവിഷ്‌കാരം, ‘ഓര്‍മ്മചിത്രം’ എന്ന വീഡിയോ ഡോ. എന്‍ എ എം അബ്ദുള്‍ ഖാദര്‍ പ്രകാശനം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ നസീബുള്ള മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികളും, ഇരുനൂറില്‍ പരം അധ്യാപക അനധ്യാപക ജീവനക്കാരും, പിടിഎ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

ADVERTISEMENT