സ്‌നേക്ക് അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഗുരുവായൂര്‍ തമ്പുരാന്‍ പടി അമ്പലനട റെഡ് ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ സ്‌നേക്ക് അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. തമ്പുരാന്‍ പടി എന്‍.എസ്.എസ്. ഹാളില്‍ ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു.ക്ലബ് സെകട്ടറി അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷ് പരിപാടിയില്‍ ക്ലാസ് നയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശൈലജ സുധന്‍, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ രാജീവ് കൊളാടി, ജോയിന്റ് സെക്രട്ടറി ഇ.എസ്. ശ്രീകുമാര്‍ , ജിതിന്‍ കെ. പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT