സ്നേഹസ്പര്‍ശം കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂരിലെ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പകല്‍ വീട്ടില്‍ നടന്ന ആഘോഷ പരിപാടികള്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍.വി അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി വര്‍ഗീസ്, ജോര്‍ജ് പോള്‍ നീലങ്കാവില്‍, അനില്‍ കല്ലാറ്റ്, ഇന്ദിര സോമ സുന്ദരന്‍, നിര്‍മ്മല നായ്ക്കത്ത്, പി.ഐ. സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT