ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ വിളക്കുകള്‍ വിതരണം ചെയ്തു. ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബുഷറ ലത്തീഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എ വി സംഗീത, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന രണദിവേ, മുന്‍ ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ എം ആര് രാധാകൃഷ്ണന്, കൗണ്‍സിലര്‍ വി.ജെ ജോയിസി എന്നിവര്‍ സംസാരിച്ചു.