നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന(85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ ഓമനയെതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.