ഗുരുവായൂര്‍ ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂളില്‍ സ്പെയ്സ് എക്സിബിഷന് സംഘടിപ്പിച്ചു. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെയാണ് എക്സിബിഷന് നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ ഷില്‍വ ജോഷി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എ.വി. ജെന്സണ്, പ്രധാന അധ്യാപിക സിസ്റ്റര്‍ ഡേയ്സ് മരിയ തുടങ്ങിയവര്‍ സംസാരിച്ചു.



