അരിയന്നൂര്‍ ശ്രീ ഹരികന്യകാ ഭഗവതി ക്ഷേത്രത്തില്‍ നടന്നു വരുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നാലാം വിളക്ക് ദിവസം വിശേഷാല്‍ പൂജകള്‍ നടന്നു. നാലാം വിളക്ക് ദിവസമായ വിഷു ദിനത്തില്‍ രാവിലെ 7.30 ന് ശീവേലിയും 10 മണിക്ക് ഉത്സവബലിയും നടന്നു. വൈകീട്ട് അഷ്ടപദി,നാദസ്വരം, കേളി, കുഴല്‍പ്പറ്റ്, കളമെഴുത്ത്പ്പാട്ട് എന്നിവ നടന്നു. രാത്രി 9 ന് വിളക്കെഴുന്നെള്ളിപ്പിന്നെ തുടര്‍ന്ന് തായമ്പക അരങ്ങേറി. നിറമാല, ചുറ്റുവിളക്ക് എന്നിവയുമുണ്ടായിരുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ വിഷു സദ്യയുമുണ്ടായിരുന്നു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളിലും സദ്യയിലും പങ്കെടുത്തു. ഏപ്രില്‍ 4 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായാണ് ക്ഷേത്രോത്സവ ചടങ്ങുകള്‍ നടക്കുന്നത്.