ചാവക്കാട് നഗരസഭ കളിക്കളത്തിന് 50 ലക്ഷം രൂപ നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി

അഞ്ചേക്കറില്‍ വിശാലമായ കളിക്കളം ഒരുക്കുന്നതിന് ചാവക്കാട് നഗരസഭ 50 ലക്ഷം രൂപ വിനിയോഗിച്ചാല്‍ കായിക വകുപ്പ് 50 ലക്ഷം രൂപ നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ചാവക്കാട് നഗരസഭ കളിക്കളത്തിന്റെ നിര്‍മ്മാണോദ്ഘാടനവും മൊബൈല്‍ എഫ്.എസ്.എസ്.ടി.പി. വാഹനത്തിന്റെ ഫ്‌ലാഗ് ഓഫും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ്ണ മാലിന്യനിര്‍മാര്‍ജനം നേടിയ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭ പരപ്പില്‍താഴം എംസിഎഫില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശുചിത്വ അംബാസിഡര്‍ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യാതിഥിയായി. മുനിസിപ്പല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. എല്‍. ടോണി, ക്ലീന്‍ സിറ്റി മാനേജര്‍ ബി.ദിലീപ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ADVERTISEMENT