ശ്രീ അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് നടന്നു

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് നടന്നു. ക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഈ മാസം 10ന് അടച്ച നടയാണ് ഒരാഴ്ച്ചയ്ക്ക് ശേഷം തുറന്നത്. രാവിലെ ക്ഷേതം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നവകം , പഞ്ചഗവ്യം , വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. ഉച്ചക്ക് ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കായി പ്രസാദ ഊട്ടുണ്ടായി, വൈകീട്ട് കലാനിലയം കമല്‍നാഥ് അവതരിപ്പിച്ച തായമ്പക, മേളം, വിശേഷാല്‍ നിറമാല, സഹസ്ര ദീപാര്‍ച്ചന, പറ, എന്നിവക്ക് ശേഷം വീരനാട്ട്യം എന്ന നൃത്തവിരുന്നും ഉണ്ടായി. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭാരവാഹികളായ ചന്ദ്രശേഖരന്‍ പുതുശ്ശേരി, യു.കെ. ബിനീഷ്, സി.എസ്. ജിജി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT