ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ഏകദിന ഏകാദശ രുദ്ര യാഗം നടത്തുന്നു

മരത്തംകോട് അമ്പലം പള്ളി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ഏകദിന ഏകാദശ രുദ്ര യാഗം നടത്തുന്നു. 22-ാം തിയതി ശനിയാഴ്ച്ചയാണ് യാഗം. രക്ഷാധികാരി ശ്രീലാല്‍ ശാന്തിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഏകദിന ഏകാദശ രുദ്ര യജ്ഞത്തില്‍ പെരുമ്പടപ്പ് മന ബ്രഹ്‌മശ്രീ ഹൃഷികേശന്‍ സോമയാജിപ്പാട് ,വേദ ശ്രീ ഡോ. മണികണ്ഠന്‍ പള്ളിക്കല്‍ ,രാമചന്ദ്രന്‍ തന്ത്രി, തൃശ്ശൂര്‍ ശ്രീ രാജ നാരായണ കാളിദാസ ഭട്ട് തിരുമറ്റക്കോട്, ശ്രീമദ് ബ്രഹ്‌മാനന്ദ ഗിരി സ്വാമി (നേപ്പാള്‍ ) എന്നിവര്‍ അതിഥികളായി പങ്കെടുക്കും. ഡോക്ടര്‍ അശ്വനി ദേവ് തന്ത്രികള്‍, വിനു മഹോദയ തന്ത്രി, ഷാജി ശര്‍മ്മ എന്നിവര്‍ യോഗാചാര്യന്‍മാര്‍.

ADVERTISEMENT