വെങ്കിടങ്ങ് കോറളി ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

വെങ്കിടങ്ങ് കോറളി ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 6 വരെയുള്ള ദിവസങ്ങളിലായാണ് ബ്രഹ്‌മശ്രീ തെക്കേടം നാഗരാജന്‍ നമ്പൂതിരി ആചാര്യനായ സപ്താഹ യജ്ഞം നടക്കുന്നത്. യജ്ഞം നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 6.30 നുള്ള സഹസ്രനാമജപത്തിന് ശേഷമാണ് പാരായണം ആരംഭിക്കുക. ആദ്യദിനത്തില്‍
മഹാത്മ്യപാരായണം പ്രഭാഷണം എന്നിവയോടെയാണ് സപ്താഹത്തിന് തുടക്കം കുറിച്ചത്. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുന്ന ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഭഞ്ജനങ്ങള്‍ക്കായി പ്രസാദ ഊട്ടും നടക്കും. ഭക്ഷണമൊരുക്കുന്നതിനായി ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT