ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു. മൂല്യനിർണ്ണയം ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തിയാകും. ബയോളജി ഉത്തര കടലാസ് കുത്തിക്കെട്ടി ഇനി കുട്ടിക്കൂട്ടം കളിചിരി നിറഞ്ഞ ആഘോഷകാലത്തിലേക്ക്. നെഞ്ചിടിപ്പിച്ച പരീക്ഷ ഭയങ്ങൾ ചോദ്യ പേപ്പറിലൂടെ അലിഞ്ഞു പോയതായിരുന്നു ഇത്തവണത്തെ പരീക്ഷ.
ഒരു വിഷയവും കടുകട്ടിയായിരുന്നില്ലെന്ന് കുട്ടികൾ. ഇനി ഭാവി നിർണയിക്കുന്ന പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പ്, തിരഞ്ഞെടുപ്പ് വന്നതോടെയാണ് പരീക്ഷാ ഫലവും മൂല്യനിർണയവും നീളുന്നത്. നാലേ കാൽ ലക്ഷത്തിലധിക വിദ്യാർഥികളാണ് ഇത്തവണ SSLC പരീക്ഷ എഴുതിയത്.



