പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഫാ.ബെന്നി കിടങ്ങന്‍ മുഖ്യകാര്‍മ്മീകനായി.ഫാ.ജോസ് ചെര്‍പ്പണത്ത് സന്ദേശം നല്കി. ഫാ.ലിവിന് ചൂണ്ടല്‍ സഹകാര്‍മ്മികനായി. ആഘോഷമായ റാസ കുര്‍ബാനയും, നൊവേനയും തുടര്‍ന്ന് നേര്‍ച്ച ഊട്ടും ഉണ്ടായി. രാത്രി 10 മണിയോടെ വിവിധ സംഘടനകളുടെ തേര് – വള എഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരും. തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാ.ആന്റണി ചെമ്പകശേരി , വികാരി ഫാ.ആന്റണി ചെമ്പകശ്ശേരി ,
അസി. വികാരി ഫാ.ഫ്രാങ്കോ ഫ്രോണിസ് ചെറുതാണിക്കല്‍, ഫാ.അമല്‍ ചാഴൂര്‍ കൈക്കാരന്മാരയ ജയ്സണ്‍ വടുക്കൂട്ട്, ജോസണ്‍ കെ.എ, ഒ.ടി.ജോസഫ് ലിയോ , കെ.ജെ. ബാബു എന്നിവര്‍ നേതൃത്വം നല്‍കും.



