മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു

മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു. 2022 – 25 കാലയളവില്‍ ഇടവകയിലെ 33 കുടുംബ കൂട്ടായ്മകളെ നയിച്ച ഭാരവാഹികളെയാണ് കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ഫൊറോന പള്ളി വികാരി ഫാ. ഡോ. ഫ്രാന്‍സീസ് ആളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഇടവക കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ഇ.ജെ.ജോഫി അധ്യക്ഷനായി. സഹ വികാരി ഫാ. ഫ്രാങ്കോ ചെറുതാണിക്കല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ട്രീസ ജീസ് , മാനേജിംഗ് ട്രസ്റ്റി ജോണ്‍സണ്‍ സി തോമസ്, കേന്ദ്രസമിതി ഭാരവാഹികളായ സി.ടി.ജെയിംസ്, സി.കെ.ജോയ് എന്നിവര്‍ സംസാരിച്ചു. കൈക്കാരന്‍മാര്‍, കുടുംബകൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഒരുക്കിയിരുന്നു.

ADVERTISEMENT