സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നേട്ടം കൈവരിച്ച് സി.ആര്.അലീന മേരി നാടിനും സ്കൂളിനും അഭിമാനമായി. ചൊവ്വന്നൂര്‍ സെന്റ് മേരീസ് ജിഎച്ച്.എസ്. ലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അലീന മേരി ഹൈസ്കൂള്‍ വിഭാഗം മലയാളം കഥരചനയിലാണ് സംസ്ഥാനതലത്തില്‍ എ.ഗ്രേഡ് നേടിയത്.വെള്ളിത്തിരുത്തി ചുങ്കത്ത് രാജു വര്‍ഗീസിന്റെയും തിരുവളയന്നൂര് ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപികയായ പ്രവിതയുടെയും മകളാണ് അലീന മേരി.