ഗുരുവായൂര്‍ കാവീട് തലേങ്ങാട്ടിരിയില്‍ തെരുവുനായ്ക്കള്‍ വളര്‍ത്തു കോഴികളെ കടിച്ചുകൊന്നു. തലേങ്ങാട്ടിരി ചെറുപറമ്പില്‍ കുമാരിയുടെ അലങ്കാര കോഴികളടക്കം 35 വളര്‍ത്തുകോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. വിലകൂടിയ 15 കരിങ്കോഴികളേയും ഒരു ഫയോമി കോഴിയയും ഒരു ശണ്ടക്കോഴിയേയുമടക്കമാണ് കൊന്നിട്ടുള്ളത്. വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്താണ് കൂടിന് ചുറ്റിലും സ്ഥാപിച്ചിരുന്ന വല കടിച്ചു പൊളിച്ച് നായ്ക്കള്‍ കോഴികളെ വകവരുത്തിയത്.