ഗുരുവായൂരിലെ ഔട്ടര്‍ റിംഗ് റോഡിലും, കൈരളി ജംഗഷന് മുതല്‍ ആനകോട്ട വരെയുള്ള റോഡിലും പുതിയ സ്ട്രീറ്റ് ലൈറ്റ് ഒരുക്കുന്നതിന്റെ 2-ാം
ഘട്ടമായി മഞ്ജുളാല്‍ ജംഗ്ഷന് മുതല്‍ കോയ ബസാര്‍ വരെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ നടത്തി. പന്തായില്‍ ക്ഷേത്രപരിസരത്ത് വെച്ച് നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷയായിരുന്നു. വികസന സ്ഥിരം സമിതി ചെയര്‍ പേഴസണ്‍ എം. എം.ഷെഫീര്‍, കൗണ്‍സിലമാരായ ശോഭ ഹരി നാരായണന്, ആര് വി. ഷെറീഫ്, നഗരസഭ സെക്രട്ടറി എച് .അഭിലാഷ് കുമാര്‍, മുന്‍സിപ്പല്‍ എന്‍ജിനിയര്‍ നിഷി ദേവദാസ് എന്നിവര്‍ സംസാരിച്ചു.അടുത്ത 2 ഘട്ടത്തോടെ ഈ പദ്ധതി പൂര്‍ത്തിയാവും.