സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ചാവക്കാട് മേഖലയില്‍ പൂര്‍ണം

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ചാവക്കാട് മേഖലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇരുചക്ര വാഹനം ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വ്വമായി നിരത്തിലിറങ്ങിയിട്ടുണ്ട്. ക്രമ സമാധാനത്തിന്റെ ഭാഗമായി പോലിസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്

ADVERTISEMENT