എസ് ടി യു ഗുരുവായൂര്‍ മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയര്‍ വര്‍ക്കസ് യൂണിയന്റെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നടത്തി. അകലാട് ബദര്‍ പള്ളി പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എസ്ടിയു തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മായില്‍ പുന്നയൂര്‍ യൂണിറ്റ് സെക്രട്ടറി കെ ബി ഫാറൂഖിന് മെമ്പര്‍ഷിപ്പ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മോട്ടോര്‍ എന്‍ജിനീയര്‍ യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ സലിം കുന്നബത്ത് അധ്യക്ഷത വഹിച്ചു. ജോയിന്‍ സെക്രട്ടറി വാപ്പു പൂവാങ്കര, ഹനീഫ ഓളങ്ങാട്, അക്ബര്‍, നിയാസ്, നവാബ്, ഫൈസല്‍, സിനാന്‍ എന്നിവര്‍ സംസാരിച്ചു.