വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പയ്യൂര്‍ ആശാരി മുതുവട്ടൂര്‍ മണികണ്ഠന്റെ മകന്‍ കൃഷ്‌ണേന്ദിനെയാണ് (18) വ്യാഴാഴ്ച്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നംകുളം പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. തൃശൂര്‍ വിക്ടറി ഐ.ടി.സിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ധന്യ മാതാവും, രാഗന്ദ്, അനുവിന്ദു എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT