കാഴ്ചപരിമിതര്‍ക്ക് വേണ്ടി എ ഐ ‘റെറ്റിന’ രൂപകല്പന ചെയ്ത് തൃശ്ശൂര്‍ റോയല്‍ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍. അവസാന വര്‍ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റാ സയന്‍സ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ഐ ഐ റെറ്റിന രൂപകല്‍പ്പന ചെയതത്. കാഴ്ച പരിമിതമായ ആളുകള്‍ക്ക് എ. ഐ യുടെ സഹായത്തോടെ വീടിനകത്തും പുറത്തുമുള്ള വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സ്വന്തത്രമായും സുരക്ഷിതമായും സഞ്ചരിക്കുവാന്‍ ഇതുവഴി സാധിക്കും. സംയോജിത ജി.പി. എസ്, ഡിജിറ്റല്‍ മാപ്പിങ്, ഇഷ്ടാനുസൃതമാകാവുന്ന ക്രമീകരണങ്ങളും വോയിസ് കമാന്‍ഡുകളും ഉള്ള ഒരു മൊബൈല്‍ ആപ്പും ഒരുക്കിയട്ടുണ്ട്.പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ദേവി വി, ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ് & ഡാറ്റാ സയന്‍സ് വിഭാഗം മേധാവി അമൃത എം ചെമ്മണ്ണൂര്‍ അധ്യാപകരായ അമല്‍ തോമസ് കെ, നാജിയ അബ്ദുള്‍ റഹ്‌മാന്‍, വിദ്യാര്‍ഥികളായ ഫിസ റഹ്‌മത്തുള്ള, ബ്രില്ലോണ്‍സ്, മുഹമ്മദ് സഫ്വാന്‍ കെ കെ, ആദര്‍ശ് നാരായണന്‍ എന്നിവരടങ്ങുന്ന ഇന്‍വെന്റ്റേഴ്‌സ് ടീം ഇതിനകം തന്നെ ശ്രേദ്ധേയമായ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.