കോടതി പരിസരത്തെ കവര്‍ച്ച; പ്രതി അറസ്റ്റില്‍

കാര്‍ എടുത്തുകൊണ്ടു പോയ സംഭവത്തില്‍ പരാതി നല്‍കാന്‍ എത്തിയ ദമ്പതികളുടെ കാറും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണത്തല കോട്ടപ്പുറം സ്വദേശി തെരുവത്ത് റംളാന്‍ വീട്ടില്‍ 36 വയസുള്ള അനസിനെയാണ് ചാവക്കാട് പോലീസ് എസ്.ഐ ശരത് സോമന്‍ അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയുടെ മുന്നില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പ്രതികളും കൂടിയാണ് കൃത്യം നടത്തിയത്. പരാതിക്കാരനായ രതീഷിന്റെ കാര്‍ എടുത്തു കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് കോടതിയില്‍ പരാതി നല്‍കാന്‍ വേണ്ടി എത്തിയതായിരുന്നു പരാതിക്കാരനും ഭാര്യയും. വക്കീലിനെ കാത്ത് കാറിലിരിക്കുകയായിരുന്ന പരാതിക്കാരനെയും ഭാര്യയേയും ബലമായി കാറില്‍ നിന്നിറക്കി കാറും കാറിലുണ്ടായിരുന്ന 49,000 രൂപയും പരാതിക്കാരന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുമായി പ്രതികള്‍ കടന്നു കളയുകയായിരുന്നു.

ADVERTISEMENT