ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി നടന്നു പോയിരുന്ന സ്ത്രീയെ കയറിപ്പിടിച്ച കേസില്‍ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് ബ്ലാങ്ങാട് സ്വദേശി വലിയകത്തു വീട്ടില്‍ റാഫിയെയാണ് ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുന്തട്ട അമ്പലത്തിനു സമീപത്ത് വെച്ചാണ് സംഭവം. വഴി ചോദിക്കാന്‍ എന്ന വ്യാജേന സ്‌കൂട്ടറില്‍ വന്ന് അടുത്തെത്തി യുവതിയെ പ്രതി കയറി പിടിക്കുകയായിരുന്നു. എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എഎസ്‌ഐ മാരായ അഭിലാഷ്, ജയചന്ദ്രന്‍, എസ്‌സിപിഒ മാരായ രഞ്ജിത്ത്, ഗഗേഷ്, സിപിഒ സന്ദീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.