തൃശ്ശൂര്‍ കള്‍ച്ചറല്‍ ക്യാപ്പിറ്റല്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച മാരത്തോണില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് 21 കിലോമീറ്റര്‍ ഓടിയെത്തിയ മങ്ങാട് സ്വദേശി ടി.എസ്. രാജനെ മങ്ങാട് അക്ഷരമുറ്റം വായനശാല ആദരിച്ചു. പ്രസിഡന്റ് ബിജു വര്‍ഗീസ് പൊന്നാട അണിയിച്ച് മൊമെന്റൊ നല്‍കി. സെക്രട്ടറി വിമല്‍, ട്രഷറര്‍ പിയൂസ് എന്നിവര്‍ സംസാരിച്ചു.