ടി.വി. ജോണ്‍സന് കെ.ജി.എഫ്. ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

ടി.വി. ജോണ്‍സന് കെ.ജി.എഫ്. ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു. സിസിടിവി ടിസിവി കേരള വിഷന്‍ ചാനലുകളുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ടി.വി. ജോണ്‍സന് കുന്നംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരുടെയും പ്രൊഫഷണലൂടെയും സംഘടനയായ നോളജ് ആന്‍ഡ് ഗ്രോത്ത് ഫൗണ്ടേഷന്‍ – കെജിഎഫ് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കി ആദരിച്ചു.കുന്നംകുളം ഹോട്ടല്‍ ലിവ ടവറില്‍ നടന്ന യോഗത്തിലാണ് പുരസ്‌കാര സമര്‍പ്പണം നടന്നത്. കെജിഎഫിന്റെ നാലാം വര്‍ഷത്തെ പ്രോജക്ടുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു.

കേരള വിഷന്‍, , ടി സി വി സിസി ടിവി എന്നിവയുടെ
ഫൗണ്ടര്‍ ഡയറക്ടറായ ടിവി ജോണ്‍സണ്‍ നിര്‍വഹിച്ചു. കെജിഎഫ് പ്രസിഡണ്ട് സി.എ. ജീസണ്‍ അധ്യക്ഷനായി. സെക്രട്ടറി സാംസന്‍ വര്‍ഗീസ്, ട്രസ്റ്റി സജിത് ചോലയില്‍, കോര്‍ കമ്മിറ്റി മെമ്പര്‍ ഷിനോജ് ചാക്കോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സംരംഭക വികസന സെമിനാറിന് ടി വി ജോണ്‍സണ്‍ നേതൃത്വം നല്‍കി.
പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT