‘കുമാരനാശാനും കേരള നവോത്ഥാനവും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി

കടപ്പുറം പഞ്ചായത്ത് മാട്ടുമ്മല്‍ യുവഭാവന കലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ കുമാരനാശാനും, കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. കുമാരനാശാന്‍ ചരമ ശതാബ്ദി ആചരണ സംസ്ഥാന സമിതി അംഗം കെ കെ സുരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. വായനശാല പരിസരത്ത് നടന്ന ചടങ്ങ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി ബ്ലാങ്ങാട് ശാഖ സെക്രട്ടറി ചുങ്കത്ത് ബാലകൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി ടി. ബി. ശാലിനി എന്നിവര്‍ സംസാരിച്ചു. വായനശാല പ്രസിഡണ്ട് ഉമ്മര്‍ കോടഞ്ചേരി, സെക്രട്ടറി എം. കുമാരന്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുമാരനാശാന്‍ രചിച്ച
കവിതകളുടെ ആലാപനവും നടന്നു.

ADVERTISEMENT