തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ടെക്‌നോ-കള്‍ച്ചറല്‍ ഫെസ്റ്റ് വൈവിധ്’25 സമാപിച്ചു. ആധുനിക സാങ്കേതിക പ്രദര്‍ശനങ്ങള്‍, നവോത്ഥാന ആശയ മത്സരങ്ങള്‍, വര്‍ക്ഷോപ്പുകള്‍, സ്റ്റാര്‍ട്ട്-അപ്പ് എക്‌സ്‌പോ, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുടെ സമഗ്ര കൂട്ടായ്മയായിരുന്നു വൈവിധ്’25. പ്രിന്‍സിപ്പാള്‍ ഡോ.സി.സി സുനിത, ഫെസ്റ്റ് കണ്‍വീനര്‍ എല്‍. അനിത, ജോയിന്റ് കണ്‍വീനര്‍ ടി.പി. നവീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.