ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശമാര്‍ക്ക് നല്‍കിവരുന്ന ‘ടെന്‍ത് മൊഡ്യൂള്‍’ ട്രെയിനിങ്ങ്, വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എന്‍എംകെ നബീല്‍ ഉദ്ഘാടം നിര്‍വഹിച്ചു. ബ്ലോക്ക് തലത്തില്‍ നടത്തുന്ന ആദ്യ ബാച്ച് ട്രൈനിങ്ങില്‍ 42 ഓളം ആശമാര്‍ പങ്കെടുത്തു. നാല് ഘട്ടങ്ങളിലായി 167 ആശമാര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശാ കോര്‍ഡിനേറ്റര്‍ മിനി, സീനിയര്‍ ക്ലര്‍ക്ക് സുധീര്‍, പിആര്‍ഒ. ടിന്റു എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി അശോകന്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സുജിത്ത് നന്ദിയും പറഞ്ഞു.