ചൂണ്ടല്‍- കൈപ്പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തലക്കോട്ടുകര – കൈപ്പറമ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു. പൊട്ടി പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. ആറ് മാസത്തിലേറെയായി ഫണ്ട് വകയിരുത്തിയിട്ടും കരാറുകാര്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും മറ്റുമെടുത്ത കാലതാമസവും മഴ ഒഴിയാതെ നിന്നതുമാണ് റോഡിന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തടസമായതെന്ന് എം.എല്‍. എ പറഞ്ഞു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി.



