ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ബി.വി. ശിവപ്രസാദ് നമ്പൂതിരി കൊടിയേറ്റം നിര്‍വ്വഹിച്ചു. ജ്യോതിദാസ് ഗുരുവായൂരിന്റെ അഷ്ടപതിയുടെ അകമ്പടിയോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ താലപ്പൊലി മഹോത്സവം. അതു വരെ ക്ഷേത്രത്തില്‍ ദിവസവും വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, ഭഗവതി കളംപാട്ട് എന്നിവയുണ്ടാകും.

താലപ്പൊലി ദിവസം ഉച്ചക്ക് വാദ്യ പ്രവീണ്‍ ഗുരുവായൂര്‍ ജയ പ്രകാശിന്റെ നേതൃത്വത്തില്‍ മേളത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. നാലരയോടെ നടയ്ക്കല്‍ പറ നടക്കും. അഞ്ച് മണിയോടെ ദേശ പൂരങ്ങള്‍ ക്ഷേത്ര പ്രദക്ഷിണം നടത്തും. ക്ഷേത്ര ഭാരവാഹികളായ ബാലന്‍ ചീരേടത്ത്, കണ്ണന്‍ അയ്യപ്പത്ത്, ഹരീഷ് പൊന്നരാശേരി, ഹരി കൊളാടി, അഡ്വ: വേണുഗോപാല്‍ മുള്ളത്ത് തുടങ്ങിയവര്‍ കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT