അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനത്തിന് സമാപനമായി

പഞ്ചാബിലെ ഖാദിയാനില്‍ മൂന്നു ദിവസമായി നടന്നുവന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അഖിലേന്ത്യാ സമ്മേളനം സമാപിച്ചു. അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ അഞ്ചാമത്തെ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് ഓണ്‍ലൈനായി സമാപന പ്രഭാഷണം നിര്‍വഹിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഇനാം ഗോറി അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖര്‍ പങ്കെടുത്ത സര്‍വ്വ മത സമ്മേളനവും, മഹിളാ സമ്മേളനവും ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള ആയിരക്കണക്കിന് പ്രതിനിധികള്‍ക്ക് പുറമേ 37 വിദേശ രാഷ്ട്രങ്ങളില്‍ നിന്നുളളവരും കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂര്‍ സ്വദേശികളും സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT