കലാജാഥ സമാപിച്ചു

ലഹരിക്കെതിരെയുള്ള സിപിഎം ക്യാമ്പയിന്റെ ഭാഗമായി തിപ്പിലശേരിയില്‍ നിന്ന് ആംഭിച്ച കലാജാഥ സമാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്ത കലാജാഥ 5 ദിവസങ്ങളിലായി പഞ്ചായത്തിലെ 30 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വ്യാഴാഴ്ച വൈകീട്ട് കോടത്ത്കുണ്ടിലാണ് സമാപിച്ചത്. ലഹരി വിരുദ്ധ സന്ദേശവുമായി ഒല്ലൂര്‍ സ്വദേശി പി.ഡി പൗലോസ് അവതരിപ്പിച്ച ഏകാംഗ നാടകം ശ്രദ്ധ നേടി. സി.പി.എം. ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എന്‍.മുരളീധരന്‍, കെ.ബി. ജയന്‍, പത്മം വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ.രാജേന്ദ്രന്‍, ലോക്കല്‍ സെക്രട്ടറിമാരായ കെ.ഇ.സുധീര്‍ , അജിത് കുമാര്‍, സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.മോഹനന്‍ എന്നിവര്‍ വിവിധയിനങ്ങളില്‍ സംസാരിച്ചു. മനുഷ്യ ചങ്ങലയുടെ പ്രചാരണാര്‍ത്ഥം വരും ദിവസങ്ങളില്‍ പഞ്ചായത്തില്‍ വിളംബര ജാഥകള്‍, യോഗ – ആയോധന കലാപ്രകടനങ്ങള്‍, യൂത്ത് നൈറ്റ് മാര്‍ച്ച് , തെരുവോര ചിത്രരചന, സാഹിത്യസംഗമം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.

ADVERTISEMENT