ശക്തമായ കാറ്റിലും തിരയിലുംപെട്ട് മത്സ്യബന്ധന വള്ളത്തിന്റെ എഞ്ചിന്‍ തകര്‍ന്നു. രണ്ടു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മുനക്കകടവ് കോസ്റ്റല്‍ പോലീസ് വള്ളം കരക്കെത്തിച്ചു. വ്യാഴാഴ്ച്ച രാവിലെ ചേറ്റുവയില്‍ നിന്ന് കടലില്‍ പോയ റയാന്‍ മാലിക് എന്ന വള്ളത്തിന്റെ എഞ്ചിനാണ് തകര്‍ന്നത്. 11 മണിയോട് കൂടി തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. മുനക്കക്കടവ് സ്വദേശികളായ ചേന്ദങ്കര അനില്‍കുമാര്‍, പൊറ്റയില്‍ റാഫി എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിന്‍ തകര്‍ന്നതോടെ വള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിത്തുടങ്ങി. വിവരം മത്സ്യത്തൊഴിലാളികള്‍ മുനക്കകടവ് കോസ്റ്റല്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ. മേഴ്‌സിയുടെ നേതൃത്വത്തിലുള്ള സംഘം സ്പീഡ് ബോട്ടുമായി എത്തി കയര്‍ മല്‍സ്യബന്ധന വള്ളത്തില്‍ കയര്‍ കെട്ടി വലിച്ച് വള്ളം കരക്കെത്തിക്കുകയായിരുന്നു