കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സുവിശേഷയോഗം സമാപിച്ചു

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൂന്ന് ദിവസങ്ങളായി നടന്നു വന്നിരുന്ന സുവിശേഷയോഗം സമാപിച്ചു. സമാപന ദിവസം ഫാ. ഗീവര്‍ഗ്ഗീസ് തോലത്ത് വചനഘോഷണം നിര്‍വഹിച്ചു. ഇടവക വികാരി ഫാ.ജോസഫ് ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൈസ്ഥാനി ടി. എം. വര്‍ഗ്ഗീസ് നന്ദി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി ഫാ.ഗീവര്‍ഗീസ് വര്‍ഗീസ്, ഫാ.മാത്യൂസ് കെ. ബര്‍സൗമ, ഫാ.ഗീവര്‍ഗീസ് തോലത്ത് എന്നിവര്‍ വചനസന്ദേശങ്ങള്‍ നല്‍കി. പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും യോഗത്തിന്റെ ഭാഗമായി നടന്നു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ADVERTISEMENT