പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് കൊടിയേറി

പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് കൊടിയേറി. ഇന്ന് രാവിലെ ജാറം പരിസരത്താണ് കൊടിയേറ്റം നടന്നത്.. മഹല്ല് പ്രസിഡന്റ് പി.കെ ഇസ്മായില്‍ പതാക ഉയര്‍ത്തി. നേര്‍ച്ചയുടെ വിളംബരമായ മുട്ടുംവിളിയോടെയായിരുന്നു പതാക ഉയര്‍ത്തല്‍. മഹല്ല് ഭാരവാഹികളും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. രാത്രി മഗ്രിബ് നിസ്‌കാരത്തിന് ശേഷം താബൂത്ത്് അലങ്കരിക്കുന്നതിന് വേണ്ടി തേക്കഞ്ചേരിയിലേക്ക് കൊണ്ടുപോകും. മര്‍ഹും ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓര്‍മ്മക്കായുള്ള 237-ാമത് ചന്ദനക്കുടം നേര്‍ച്ച ജനുവരി 27, 28 തിയ്യതികളിലാണ് ആഘോഷിക്കുന്നത്.

ADVERTISEMENT